കുവൈറ്റിലെ സ്‌കൂളുകളിൽ കൊറോണ വൈറസ് ബോധവത്കരണം നടത്തും : വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റിലെ സ്‌കൂളുകളിൽ കൊറോണ വൈറസ് ബോധവത്കരണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന സ്‌കൂളുകൾ എന്ന പേരിൽ വിപുലമായ ക്യാമ്പയിൻ ആരംഭിക്കും. പുതിയ കൊറോണ വൈറസിനെക്കുറിച്ച് കുവൈറ്റിലെ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിന് സ്‌കൂളുകളിൽ ആരോഗ്യ ബോധവത്കരണം നടത്തുമെന്ന് വിദ്യാഭയസ മന്ത്രാലയം അണ്ടർ
സെക്രട്ടറി ഫൈസൽ അൽ മഖ്‌സീദ് പറഞ്ഞു. ഇക്കാര്യത്തിൽ സ്‌കൂൾ ക്ലിനിക്കുകളുടെ പങ്ക് സജീവമാക്കും. ആരോഗ്യമന്ത്രാലയത്തിലെ പതിനിധികളുമായുള്ള ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന സ്‌കൂളുകൾ എന്ന പേരിൽ വിപുലമായ ക്യാമ്പയിൻ ആരംഭിക്കും, സ്‌കൂൾ പാഠ്യപദ്ധതിയിലും ആരോഗ്യ മന്ത്രാലയം സ്വീകരിച്ച അക്കാദമിക് പ്രോഗ്രാമുകളിലും സ്‌കൂൾ വിദ്യാർത്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ട് . ഇതിനായി ലോകാരോഗ്യ സംഘടനയും യൂണിസെഫും ആരംഭിച്ച ‘റിയാലിറ്റീസ് ഓഫ് ലൈഫ് ഇനിഷ്യേറ്റീവ ആഗോളതലത്തിൽ വീണ്ടും പ്രവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights- Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here