Advertisement

പ്രളയ സെസായി പിരിച്ചെടുത്തത് 472.86 കോടി രൂപയെന്ന് ധനമന്ത്രി നിയമസഭയിൽ

February 12, 2020
Google News 1 minute Read

സംസ്ഥാനത്ത് 472.86 കോടി രൂപ പ്രളയ സെസായി പിരിച്ചെടുത്തെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനുവരി 31 വരെയുള്ള കണക്കാണ് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചത്. എൻ ഷംസുദ്ദീന്റെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.

അതേ സമയം, സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് ധനമന്ത്രി സഭയെ അറിയിച്ചു. 9 സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് അവശ്യം ഉന്നയിച്ചിരുന്നു. ഇതിൽ 8 സ്ഥാപനങ്ങൾ വകുപ്പിന് കത്ത് നൽകിയിരുന്നുവെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയെ രേഖാമൂലം അറിയിച്ചു.

Story highlight: Flood sess

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here