Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

February 12, 2020
Google News 1 minute Read

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. കാർഗോ വഴിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

അതിവിദഗ്ധമായി ഒളിപ്പിച്ച സ്വർണ്ണം സൂക്ഷ്മ പരിശോധനയിലൂടെയാണ് കസ്റ്റംസ് കണ്ടെത്തിയത്. വേദന സംഹാരിയായ ബാമുകളുടെ അടപ്പിനുള്ളിലും, ചുരിദാറിനുള്ളിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമം നടത്തിയത്. വൃത്താകൃതിയിൽ പരത്തിയെടുത്താണ് ബാമുകളുടെ അടപ്പിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചത്. ദീർഘ ചതുരാകൃതിയിൽ നീളത്തിലായി പരത്തിയെടുത്ത സ്വർണ്ണമാണ് ചുരിദാറിനുള്ളിൽ ഒളിപ്പിച്ചത്. അരകിലോയോളം തൂക്കമുണ്ടായിരുന്നു ഈ സ്വർണത്തിന്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഒരുകോടിയിലധികം വിലമതിക്കുന്ന സ്വർണമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം ഇന്നലെ പിടികൂടിയിരുന്നു. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നു വന്ന ആലപ്പുഴ സ്വദേശിയാണ് ഇന്നലെ പിടിയിലായത്. തോര്‍ത്ത് ബെല്‍റ്റിന്റെ രൂപത്തിലാക്കി അതിനുള്ളിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചത്. പരിശോധനയില്‍ സ്വര്‍ണ്ണം വ്യക്തമാകാതിരിക്കാന്‍ പ്രത്യേക കടലാസുകളും പൊതിഞ്ഞിരുന്നു.

ജനുവരിയിൽ മൂന്ന് കേസുകളിലായി ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടിയിരുന്നു. കോലാലംപൂരിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിനി അടിവസ്ത്രത്തിൽ ഒളിപ്പിച്ച പേസ്റ്റ് രൂപത്തിലുള്ള മുക്കാൽ കിലോ സ്വർണ്ണവും തങ്കവള പോലെ കാലുകളിൽ അണിഞ്ഞ കാൽ കിലോ സ്വർണ്ണം ഷാർജയിൽ നിന്നെത്തിയ കൊച്ചി സ്വദേശിയായ യുവതിയിൽ നിന്നും കണ്ടെത്തി. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശിയിൽ നിന്ന് പേസ്റ്റ് രൂപത്തിൽ അരയിൽ ഒളിപ്പിച്ച നിലയിൽ 750 ഗ്രാം സ്വർണ്ണവും പിടികൂടിയിരുന്നു. കടത്തുകാരുടെ സംഘത്തില്‍ നിന്ന് കസ്റ്റംസിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Story Highlights: Gold Seized Nedumbassery Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here