ഡൽഹി പരാജയം; മനോജ് തിവാരി രാജിവച്ചേക്കുമെന്ന് സൂചന

ഡൽഹിയിൽ ബിജെപി നേരിട്ട നാണംകെട്ട തോൽവിക്ക് പിന്നാലെ ബിജെപിയുടെ മനോജ് തിവാരി രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. എന്നാൽ രാജിയുടെ ആവശ്യമില്ലെന്ന് നേതൃത്വം അറിയിച്ചതായാണ് സൂചന. 70ൽ എട്ട് സീറ്റുകൾ മാത്രമാണ് ബജെപിക്ക് ഡൽഹിയിൽ സ്വന്തമാക്കാൻ കഴിഞ്ഞത്. ഇതോടെയാണ് മനോജ് തിവാരി രാജി സന്നധത അറിയിച്ച് രംഗത്തെത്തിയതെന്നാണ് റിപ്പോർട്ട്.

ഭോജ്പുരി ഗായകനായിരുന്ന മനോജ് തിവാരിക്ക് ഡൽഹിയിൽ ബിജെപിയുടെ പാർട്ടി ചുമതല നൽകുന്നത് 2016ലാണ്. മനേജ് തിവാരി അധികകാലം സ്ഥാനത്ത് തുടരില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഡൽഹി തെരഞ്ഞെടുപ്പ് കാരണം സംഘടനാ തെരഞ്ഞെടുപ്പ് ബിജെപി മാറ്റിവച്ചിരിക്കുകയായിരുന്നു. അടുത്ത് നടക്കാൻ പോകുന്ന സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി മനോജ് തിവാരിയെ സ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് വിവരം.

Read Also‘ഞങ്ങൾ 55 സീറ്റ് നേടിയാൽ അത്ഭുതപ്പെടരുത്’: ബിജെപി നേതാവ് മനോജ് തിവാരി

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇന്നലെ മനോജ് തിവാരി അറിയിച്ചിരുന്നു. തുടക്കത്തിൽ 55 ലേറെ സീറ്റ് ലഭിക്കുമെന്ന വിജയ പ്രതീക്ഷ പങ്കുവച്ച മനോജ് തിവാരി പിന്നീട് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലായി.

Story Highlights- BJP, Manoj Tiwari

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top