ആഭരണത്തെ ചൊല്ലി തർക്കം; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം; അച്ഛൻ ഒളിവിൽ

പണയം വച്ച ആഭരണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മൂന്നു വയസുകാരി മകളെ അച്ഛൻ ടാങ്കിലെ വെള്ളത്തിൽ മുക്കി കൊന്നു. കൊലപാതക ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആറ് വയസുകാരൻ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പ്രതി ഒളിവിൽ.

മയിലാടി മാർത്താണ്ഡപുരം സ്വദേശി ചെന്തിൽകുമാറാണ് ഭാര്യ രാമലക്ഷ്മിയുമായുള്ള വഴക്കിനെ തുടർന്ന് എൽകെജി വിദ്യാർത്ഥിനിയായ മകൾ സഞ്ചനയെ കൊലപ്പെടുത്തിയത്. മകൻ ആറ് വയസുകാരൻ ശ്യാം സുന്ദറാണ് ഗുരുതരാവസ്ഥയിൽ അശുപത്രിയിൽ തുടരുന്നത്‌. ഒന്നര ലക്ഷം രൂപയുടെ പണയപ്പണ്ടം തിരികെ നൽകാത്തതിനെ തുടർന്നാണ് ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായത്. വഴക്കിനെ തുടർന്ന് ബന്ധു വീട്ടിലായിരുന്ന മകനെ ചെന്തിൽകുമാർ കൂട്ടികൊണ്ട് വരുംവഴി അടുത്തുള്ള വീടിനു സമീപത്ത് വച്ച്‌ കഴുത്തിൽ കയർ മുറുക്കുകയായിരുന്നു.

തുടർന്ന്‌, മകനുമായി ആശുപത്രിയിലേക്ക് പോയ ഭാര്യ രാമലക്ഷ്മി അയൽവാസികളോട് മകളെ നോക്കണമെന്ന് ഫോണിൽ വിളിച്ച് പറയുകയായിരുന്നു. എന്നാൽ, അയൽവാസികൾ എത്തുമ്പോഴേക്കും ഇയാൾ വീട് പൂട്ടി പുറത്തേക്ക് പോയിരുന്നു. ശേഷം രാമലക്ഷ്മി എത്തി പിൻവാതിൽ കുത്തി തുറന്ന് അകത്ത് കയറുമ്പോഴാണ് മൂന്നു വയസുകാരി മകളെ വെള്ളം നിറച്ച ടാങ്കിൽ മുക്കി കൊന്ന നിലയിൽ കാണുന്നത്. കൊലപാതകത്തിനു ശേഷം ചെന്തിൽകുമാർ മയിലാടിയിൽ നിന്ന് വാടക കാറിൽ തിരുനെൽവേലിക്ക് കടന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Story highlight: Sanjana,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top