ഡല്‍ഹിയിലെ ഓട്ടോ പാര്‍ട്സ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം

നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഓട്ടോ പാര്‍ട്സ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ 10.30 ഓടെ മുണ്ട്കയിലെ സ്പെയര്‍ പാര്‍ട്സ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലയുള്ള ഫാക്ടറിയുടെ താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. മുകളിലേക്കുള്ള പടിക്കെട്ടിലേക്കും തീ വ്യാപിച്ചതായാണ് അപകടത്തിന്റെ വ്യാപ്തി കൂടാന്‍ കാരണം.
നിലവില്‍ 26 ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കെട്ടിടത്തിലാകമാനം തീ വ്യാപിച്ചതായാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍ക്കും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ജനുവരിയില്‍ ഡല്‍ഹിയിലെ മറ്റൊരു ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. കിരാരിയിലെ ഫാക്ടറിയില്‍ അഗ്‌നി സുരക്ഷാമാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഡിസംബറില്‍ ഒരു അനധികൃത ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.
Delhi: 26 fire tenders present at the spare parts factory in Mundka, where a fire has broken out. pic.twitter.com/AyTFNUvyWj
— ANI (@ANI) February 13, 2020
Story Highlights- Fire breaks out at auto parts factory in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here