യുപിയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ സംഭവം; പ്രതികൾ പിടിയിൽ

യുപിയിലെ ഫിറോസാബാദിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ. പൊലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് പ്രതികളെ പിടികൂടിയത്. ഏറ്റുമുട്ടലിൽ 1 പൊലീസുകാരനും പരിക്കേറ്റു. ബലാത്സംഗപരാതി പിൻവലിക്കാതെ തുടർന്നാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനെ പ്രതികൾ വെടിവെച്ച് കൊന്നത്.

തിങ്കളാഴ്ച്ച രാത്രിയാണ് ഫിറോസാബാദിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ വീടിന് സമീപത്ത്വച്ച് അക്രമികൾ വെടിവച്ച് കൊന്നത്. പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല. വെടിവച്ചതിന് ശേഷം പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു.

ആറ്മാസം മുൻപാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. സംഭവം പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛനെ ഫെബ്രുവരി ഒന്നിന് പ്രതികൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന്, ആഗ്ര പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസെടുത്തിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. വീഴ്ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ആഗ്ര ഐജി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Story highlight: girl raped in uthar pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top