നിർഭയ കേസ്; വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്ര ആവശ്യം സുപ്രിംകോടതി നാളെ പരിഗണിക്കും
February 13, 2020
1 minute Read
നിർഭയക്കേസിലെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രിംകോടതി നാളെ പരിഗണിക്കാനായി മാറ്റി. പ്രതികളായ വിനയ് ശർമയ്ക്കും അക്ഷയ് കുമാർ സിംഗിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. പവൻകുമാറിന് അഭിഭാഷകൻ ഇല്ലാത്ത സാഹചര്യത്തിൽ മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശിനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചു.
ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി പരിഗണിക്കവേ അഭിഭാഷകനെ കോടതി വിമർശിച്ചു. കേസിന്റെ വിശദാംശങ്ങളിലേക്ക് കടന്നപ്പോഴാണ് വിമർശനം ഉന്നയിച്ചത്. രാഷ്ട്രപതിയുടെ തീരുമാനം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ പരിമിതിയുണ്ടെന്ന് ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.
Story highlight: Nirbhya case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement