‘നല്ല ബന്ധങ്ങള്‍ ആരംഭിക്കുക സൗഹൃദത്തില്‍ നിന്നായിരിക്കും..’; വികാര നിര്‍ഭരമായി ഭാവനയുടെ കുറിപ്പ്

ഭര്‍ത്താവിന് പ്രണയ ദിനാശംസകള്‍ അറിയിച്ച് നടി ഭാവന. നവീന്‍ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിനെ ഓര്‍മിച്ചെടുക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലൂടെ. ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതിനെക്കുറിച്ചുമെല്ലാം കുറിപ്പില്‍ പറയുന്നുണ്ട്.

” 2011 ല്‍ ആദ്യമായി കാണുമ്പോള്‍ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, നീ ആയിരിക്കും ആ ഒരാളെന്ന്. പ്രൊഫഷണലായ ഒരു പ്രൊഡ്യൂസറും നടിയും എന്ന നിലയില്‍ നിന്ന് പെട്ടെന്നാണ് നമ്മള്‍ നല്ല സുഹൃത്തുക്കളായി മാറിയത്. നല്ല ബന്ധങ്ങള്‍ സൗഹൃദത്തില്‍ നിന്നായിരിക്കും ആരംഭിക്കുകയെന്ന് പറയുന്നതുപോലെ..

നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങിയിട്ട് ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞു. കണ്ണുനീരിലൂടെ പോലും നമ്മള്‍ കടന്നുപോയി. പക്ഷേ കൂടുതല്‍ കരുത്തരായി നമ്മള്‍ തിരിച്ചുവന്നു. എല്ലാ പ്രതിബന്ധങ്ങളെയും നമ്മള്‍ നേരിടും എന്നും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഭാവന പറയുന്നു. 2018 ജനുവരി 28 നായിരുന്നു നവീന്റെയും ഭാവനയുടെയും വിവാഹം.

Story Highlights: bhavana

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top