വരൻ അബ്ദുൾ ഖാദർ, വധു കല്യാണി; ഇത് 45 വർഷങ്ങൾക്ക് മുൻപുള്ള വൈലന്റൈൻസ് ദിനത്തിൽ നടന്ന വിപ്ലവ വിവാഹം

45 വർഷങ്ങൾക്ക് മുൻപ് ഒരു വാലന്റൈൻസ് ദിനത്തിൽ നടന്ന വിവാഹം. നാടിനെ ഞെട്ടിച്ച വിപ്ലവകല്യാണം. പക്ഷേ ദമ്പതികൾ അറിഞ്ഞിരുന്നില്ല അന്ന് പ്രണയ ദിനമാണെന്ന കാര്യം. കാസർകോട് ചെറുവത്തൂരിലെ അബ്ദുൾ ഖാദറിനും കല്യാണിക്കും ഇത് 45-ാം വിവാഹ വാർഷികമാണ്.

33ാം വയസ്സിൽ തുടങ്ങിയ പ്രണയമായിരുന്നു അബ്ദുൾ ഖാദറിന് കല്യാണിയോട്. അന്ന് കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ നാട്ടുകാരായിരുന്നു അവർ. രണ്ടു വർഷം കൊണ്ടവർ ഒന്നിച്ചു ജീവിക്കാൻ മനസ്സുകൊണ്ടുറപ്പിച്ചു. 1975 ഫെബ്രുവരി 14 ന് പയ്യന്നൂർ സബ് രജിസ്ട്രാർ ഓഫിസിൽ വച്ച് പ്രണയസാഫല്യ പത്രത്തിൽ ഒപ്പുവച്ചു.

കാസർഗോഡ് പാലക്കുന്നിലെ റേഷൻ കടയിൽ ജോലിക്കായുള്ള പോക്കുവരവിനിടയിലാണ് കാണുന്നതും സംസാരിക്കുന്നതുമെല്ലാം. പ്രണയരഹസ്യം നാട്ടിലും വീട്ടിലും ചർച്ചയായപ്പോൾ നാട്ടിലെ കമ്യൂണിസ്റ്റായ അബ്ദുൾ ഖാദർ പ്രത്യയശാസ്ത്രം ജീവിതത്തിലേക്ക് പകർത്തി. ആ ഓട്ടത്തിനിടയിലും അന്ന് പ്രണയ ദിനമാണെന്ന് ഇവരറിഞ്ഞതേയില്ല.

പ്രായത്തിന്റെ അവശതകളുണ്ട് അബ്ദുൾ ഖാദറിന്. എങ്കിലും ഇന്നും ഇവർ സന്തോഷത്തോടെ ജീവിക്കുകയാണ്. കാസർകോട് ചെറുവത്തൂരിലെ വെള്ളച്ചാലിൽ മക്കളുമൊത്ത് ജീവിതം നിഷ്‌കളങ്കമായി പ്രണയിച്ചു തീർക്കുന്നു.

Story Highlights- Valentine’s Day, Inter caste Marriage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top