Advertisement

കോടതി ഉത്തരവുകൾ ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെങ്കിൽ കോടതി അടച്ചു പൂട്ടുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് അരുൺ മിശ്ര

February 14, 2020
Google News 1 minute Read

എജിആർ കുടിശിക തുകയായി ടെലികോം കമ്പനികളിൽ നിന്ന് ഈടാക്കേണ്ട 1.47 ലക്ഷം കോടി രൂപ പിരിച്ചെടുക്കാത്തതിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. കോടതി വിധി തടയാൻ ഡസ്‌ക് ഓഫീസറിന് എന്ത് അധികാരമാണുള്ളതെന്നും ഡസ്‌ക് ഓഫീസറുടെ നടപടി ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് അരുൺ മിശ്രയും ജസ്റ്റിസ് എംആർ ഷായും അടങ്ങുന്ന ബെഞ്ച് ആരാഞ്ഞു. കുടിശിക പിരിച്ച് എടുക്കുന്നതിൽ പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും കോടതി അലക്ഷ്യ നടപടി ആരംഭിച്ചു.

കോടതി ഉത്തരവ് സർക്കാർ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ലെങ്കിൽ കോടതി തന്നെ അടച്ച് പൂട്ടുന്നതാണ് നല്ലതെന്നും അഴിമതി തുടച്ച് നീക്കാനുള്ള ശ്രമമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. എന്നാൽ , ജുഡീഷ്യൽ വ്യവസ്ഥയെ ബഹുമാനിക്കാത്തവർ രാജ്യത്ത് ജീവിക്കാതിരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് പുറമേ എയർ ടെൽ, വോഡഫോൺ എന്നീ കമ്പനികൾക്കും എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു. മാത്രമല്ല, തുക അടയ്ക്കാത്ത പക്ഷം ടെലികോം കമ്പനികളുടെ സിഎംഡി ഉദ്യോഗസ്ഥരോടും, ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരോടും 17 ന് നേരിട്ട് ഹജരാകാൻ ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

Story highlight: Justice Arun Mishra,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here