കുർബാന പണത്തിൽ തട്ടിപ്പ്; വൈദികനെ അതിരൂപത സസ്പെൻഡ് ചെയ്തു

കുർബാന പണത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വൈദികനെ എറണാകുളം- അങ്കമാലി അതിരൂപത സസ്പെൻഡ് ചെയ്തു. സാമ്പത്തിക ക്രമക്കേടും സ്വഭാവ ദൂഷ്യവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇടപ്പള്ളി പളളി മുൻ സഹവികാരി പ്രിൻസ് തൈക്കൂട്ടത്തിലിനെതിരെയാണ് നടപടി.

ഇടപ്പള്ളി പള്ളി സഹവികാരിയായി പ്രവർത്തിക്കവേ, വിശ്വാസികൾ കുർബാനയ്ക്കായി നൽകുന്ന പണത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. ഈ ഇനത്തിൽ മാത്രം 15 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് സംശയിക്കുന്നത്. തീർത്ഥാടന കേന്ദ്രമായ പള്ളിയിൽ ആയിരക്കണക്കിന് വിശ്വാസികൾ ഇത്തരത്തിൽ പണം നൽകാറുണ്ട്. ഈ പണം കൈകാര്യം ചെയ്യുന്ന ചുമതല പ്രിൻസ് തൈക്കൂട്ടത്തിലാണ് നിർവഹിച്ചിരുന്നത്. മറ്റൊരു പള്ളിയിലേക്ക് സ്ഥലം മാറ്റം നൽകിയതിന് പിന്നാലെയാണ് തട്ടിപ്പ് തെളിഞ്ഞത്.

ഇതുകൂടാതെ വൈദികരിൽ നിന്ന് വൻതുക കടംവാങ്ങി ദുരുപയോഗിച്ചതായും കണ്ടെത്തി. വൈദിക വൃത്തിക്ക് ചേരാത്ത സ്വഭാവ ദൂഷ്യം പ്രിൻസിനുണ്ടെന്നും ആരോപണമുയർന്നു. ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് വൻതുക മാറ്റിയതായും കണ്ടെത്തി. ആരോപണം ഉയർന്നതോടെ വിശദീകരണം തേടിയെങ്കിലും തൃപ്തികരമായ മറുപടി നൽകാതെ ഇയാൾ മടങ്ങി. തുടർന്നാണ് സസ്പെൻഷൻ ഉത്തരവിറിക്കയത്. പണം തിരികെ നൽകണമെന്ന ഉറപ്പ് ഇയാൾ അതിരൂപതയ്ക്ക് എഴുതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

എന്നാൽ, നിയമനടപടി സ്വീകരിച്ചിട്ടില്ല. കുർബാന നിയോഗത്തിനായി വിശ്വാസികൾ നൽകിയ പണത്തിന്റെ ബാധ്യത അതിരൂപത ഏറ്റെടുക്കുന്നതായി ബിഷപ്പ് ആന്റണി കരിയിൽ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

Story highlight: Money laundering,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top