പന്തീരാങ്കാവ് യുഎപിഎ കേസ്; പരീക്ഷയെഴുതാനുള്ള അനുമതി തേടി അലനും താഹയും ഹൈക്കോടതിയിൽ

കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ സെമസ്റ്റർ പരീക്ഷ എഴുതാനുള്ള അനുമതി തേടി ഹൈക്കോടതിയിൽ. ഫെബ്രുവരി 18ന് നടക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് അലൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാൻ മാത്രമാണ് വിലക്കുള്ളത്.

അതിനാൽ രണ്ടാം സെമസ്റ്റർ എഴുതാൻ അനുവദിക്കണം. വിദ്യാർത്ഥിയെന്ന പരിഗണന നൽകി അനുമതി നൽകണമെന്നാണ് അലൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. വിഷയത്തിൽ എൻഐഎ, കണ്ണൂർ സർവകലാശാല എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി. തിങ്കളാഴ്ച വിശദമായ സത്യാവാങ്മൂലം നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

Story highlight: Pantheerankavu UPA case, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top