യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച ഡിസിസി സെക്രട്ടറിക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

തിരുവനന്തപുരം മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദിച്ച ഡിസിസി സെക്രട്ടറിക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് മാരായമുട്ടം ജയനാണ് മര്‍ദനമേറ്റത്. ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷും സുഹൃത്തും ചേര്‍ന്നാണ് ജയനെ മര്‍ദിച്ചത്.

ജയനെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് പരാതി. ഡിസിസി സെക്രട്ടറി സുരേഷിന്റെ ബന്ധുവിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിശദീകരണം. തിങ്കളാഴ്ച വൈകീട്ട് നാലര മണിയോടെയാണ് സംഭവം നടക്കുന്നത്. മാരായമുട്ടം സഹകരണ ബാങ്കിലെത്തിയ ജയനെ ബൈക്കിലെത്തിയ സുരേഷും സുഹൃത്തും ചേര്‍ന്ന് ബാറ്റ് ഉപയോഗിച്ച് അടിച്ച് വീഴ്ത്തുകയായിരുന്നു. രാഷ്ട്രീയ സ്വാധീനം കാരണം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് മര്‍ദനമേറ്റ ജയന്റെ ബന്ധുക്കള്‍ ആരോപിച്ചു.

Story Highlights- Police, action against, DCC secretary, beaten, YouthCongress president

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top