പുല്‍വാമ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. ഭീകരാക്രമണത്തില്‍ ആരാണ് നേട്ടം കൊയ്തതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. അതേസമയം, രാഹുല്‍ ഗാന്ധി പാകിസ്താന് ക്ലീന്‍ ചീറ്റ് നല്‍കുകയാണെന്ന് ബിജെപി മറുപടി നല്‍കി

40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ചോദ്യങ്ങളുമായാണ് രാഹുല്‍ഗാന്ധി രംഗത്തെത്തിയത്. ആരാണ് പുല്‍വാമയില്‍ ഏറ്റവും നേട്ടം കൊയ്തത്, ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും കണ്ടെത്തലുകളും എന്താണ്, സുരക്ഷ പിഴവിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളാണ് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ മുന്നോട്ട് വച്ചത്.

കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള മന്ത്രി നവാബ് മാലിക്കും സമാനമായ ചോദ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. സ്‌ഫോടന വസ്തുക്കളുമായുള്ള വാഹനം എങ്ങനെയാണ് അതീവ സുരക്ഷാ മേഖലയില്‍ എത്തിയതെന്നും ഭീകരര്‍കൊപ്പം പിടികൂടിയ ദേവീന്ദര്‍ സിംഗിന്റെ പങ്ക് അന്വേഷിക്കണമെന്നും നവാബ് മാലിക്ക് ആവശ്യപ്പെട്ടു. അതേസമയം, എന്‍ഐഎ കേസ് അന്വേഷിക്കുകയാണെന്ന് സിആര്‍പിഎഫ് ഡിജി സുല്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു. ശരിയായ ദിശയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും സിആര്‍പിഎഫ് ഡിജി വ്യക്തമാക്കി.

Story Highlights- Rahul Gandhi, questions against central govt, Pulwama terror attackനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More