വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതി: മൂവാറ്റുപുഴയില്‍ ഫീല്‍ഡ് ക്യാമ്പ് 20ന്

പ്രവാസി പുനരധിവാസ പദ്ധതിക്ക് (NDPREM) കീഴില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ യുകോ ബാങ്ക,് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഈ മാസം 20 ന് രാവിലെ 10 മണിക്ക് മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ വായ്പാ യോഗ്യത നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും.

ചുരുങ്ങിയത് രണ്ടു വര്‍ഷക്കാലമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരംഭകര്‍ക്ക് തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സിഎംഡിയുടെ സേവനവും ലഭ്യമാക്കും.

സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ സംരംഭകരാകാന്‍ താല്പര്യമുളളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org ല്‍ NDPREM ഫീല്‍ഡില്‍ ആവശ്യരേഖകളായ പാസ്‌പോര്‍ട്ട്, പദ്ധതി വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്പ്‌ലോഡ് ചെയ്ത് മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും രണ്ടു വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്് എന്നിവയുടെ അസലും, പകര്‍പ്പും, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം.

കൂടുതല്‍ വിവരങ്ങള്‍ സിഎംഡി സഹായ കേന്ദ്രത്തിന്റെ 04712329738 എന്ന നമ്പരിലും, നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം), 04712770581 നമ്പരുകളിലും ലഭിക്കും.

Story Highlights: NORKA Roots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top