തമിഴ്‌നാട്ടിൽ ഷഹീൻ ബാഗ് മോഡൽ സമരക്കാർക്ക് നേരെ ലാത്തിച്ചാർജ്

തമിഴ്‌നാട്ടിലെ വണ്ണാർ പേട്ടയിൽ ഷഹീൻ ബാഗ് മോഡൽ സമരക്കാർക്ക് നേരെ ലാത്തിച്ചാർജ്. നിരവധി പേർക്ക് പരുക്കേറ്റു. പൗരത്വ നിയമ ഭേദഗതിക്കെതിരെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സമരം ആരംഭിച്ചത്.

എന്നാൽ, സമരക്കാരോട് പൊലീസ് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് നിർദേശം അനുസരിക്കാൻ സമരക്കാർ തയാറാവാത്തതിനെ തുടർന്നാണ് രാത്രി 9.30 ഓടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ സമരസ്ഥലത്തുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story highlight: Shaheen Bagh Model, Protesters,Thamilnadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top