തൊഴില്‍ തേടുന്നവര്‍ക്കും തൊഴിലാളികളെ തേടുന്നവര്‍ക്കുമായി സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്‍

ദൈനംദിന ഗാര്‍ഹിക, വ്യാവസായിക മേഖലയില്‍ വിദഗ്ധരായവരുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, വ്യാവസായിക പരിശീലന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്.

www.keralaskillregitsry.com വഴിയും സേവനങ്ങള്‍ ലഭ്യമാകും. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍, ഡ്രൈവര്‍, ഗാര്‍ഹിക തൊഴില്‍ എന്നിങ്ങനെ വിവിധങ്ങളായ ദൈനം ദിന ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധരുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഒരു വിരല്‍ തുമ്പില്‍ ലഭ്യമാകും. തൊഴില്‍ വൈദഗ്ധ്യമുള്ളവരെ സര്‍വീസ് പ്രൊവൈഡറായും ഇവരുടെ സേവനം ആവശ്യമുള്ളവരെ കസ്റ്റമര്‍ ആയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകീകരണത്തിലൂടെ തൊഴില്‍ നൈപുണ്യവുമായി ബന്ധപ്പെട്ട വിപുലമായ സ്‌കില്‍ രജിസ്ട്രി തയാറാക്കാനും ഏകീകൃത ഡാറ്റാബേസ് ലഭ്യമാക്കാനും സ്‌കില്‍ രജിസ്ട്രി പോര്‍ട്ടലിലൂടെ സാധിക്കും. പ്രാഥമിക ഘട്ടത്തില്‍ വ്യാവസായിക പരിശീലന വകുപ്പ്, കുടുംബശ്രീ വഴി പരിശീലനം ലഭിച്ച വിദഗ്ധ തൊഴിലാളികളുടെ ഡാറ്റ ബാങ്ക് തയാറാക്കി തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കി വരികയാണ്.

Story Highlights: job opportunitiesനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More