ഇന്ന് ലോക പ്രണയദിനം

ഇന്ന് ലോക പ്രണയദിനം. പ്രണയം പറയാനും പങ്കുവയ്ക്കാനുമുളള ദിനം. പരസ്പരം സമ്മാനപൊതികൾ കൈമാറിയും, നേരിൽ കണ്ടുമുട്ടിയും പലരും ഈ പ്രണയദിനം ആഘോഷിക്കുകയാണ്. ക്യാമ്പസുകളിലെ പ്രണയനിമിഷങ്ങളെ ഫേസ്ബുക്കും വാട്ട്‌സാപ്പുമൊക്കെ കവർന്നു തുടങ്ങിയില്ലെങ്കിലും അൽപ്പം പ്രണയം ക്യാമ്പസുകളിൽ ചിലയിടങ്ങളിലൊക്ക അവശേഷിക്കുന്നുണ്ട്. അത്തരം ആത്മാർത്ഥ പ്രണയത്തിന്റെ ആഘോഷമാണ് ഓരോ വാലന്റൈൻസ് ദിനവും.

രണ്ടു ഹൃദയങ്ങളിൽ നിന്നും കരകവിഞ്ഞൊഴുകുന്ന സ്‌നേഹവർഷമാണ് പ്രണയമെന്ന വികാരം. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി ആരുമുണ്ടാകില്ല.അനുരാഗത്തിന്റ വെളിച്ചം സ്പർശിക്കാതെ കടന്നുപോയ കൗമാരങ്ങൾ ക്യാമ്പസ് തട്ടകങ്ങളിൽ നന്നെ കുറവായിരിക്കും. അങ്ങനെ പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും, പ്രണയിച്ചു കൊണ്ടിരിക്കുനവർക്കും, പ്രണയം മനസ്സിൽ കൊണ്ട് നടക്കുന്നവർക്കും തുടങ്ങി പ്രണയത്തെ ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ അനുഭവിക്കുന്നവർക്ക് ആഘോഷിക്കാനുള്ളതാണ് ഈ ദിനം.

ഇന്റർനെറ്റ് യുഗത്തിൽ ജീവിതം സമൂഹമാധ്യമങ്ങളിലേക്കു ചുരുങ്ങുമ്പോൾ അവിടെയും ഈയാംപാറ്റകളെപ്പോലെ അനുരാഗം പൂവിടരുകയും, ധാരാളം കൊഴിഞ്ഞു വീഴുകയും ചെയ്യുന്നത് നമ്മുക്ക് ഇന്ന് നിത്യമായ കാഴ്ചയാണ്. രതിയെ മാത്രം കേന്ദ്രീകരിച്ചു ബന്ധങ്ങൾ തഴച്ചു വളരുന്നതുകൊണ്ടാകാം പ്രണയം പല ബന്ധങ്ങളിലും നിലനിൽക്കാത്തത്. അനുരാഗത്തെ സ്‌നേഹപൂരിതമായി ആത്മാർത്ഥതയോടെ ഹൃദയത്തിൽ താലോലിക്കുന്ന നല്ല മനസ്സുകളും ഈ സ്വർഗഭൂമിയിലുണ്ട്….അവരാവണം നല്ല നാളെയുടെ പ്രചോദനങ്ങൾ.

Story Highlights- valentines dayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More