Advertisement

എൻപിആർ നടപടികളോട് സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തുമെന്ന് റിപ്പോർട്ട്

February 15, 2020
Google News 1 minute Read

ദേശീയ ജനസംഖ്യ രജിട്രർ നടപടികളോട് സഹകരിക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. രജിട്രാർ ജനറൽ ഓഫ് ഇന്ത്യയും, സെൻസസ് കമ്മീഷണറുമാണ് മുഖ്യമന്ത്രിമാരെ കാണുക. ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ സെൻസസിന് ഒപ്പമാണ് എൻപിആർ പുതുക്കൽ നടത്തുക.

ദേശീയ ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് നിലപാടെടുത്ത കേരളം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാർ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കേന്ദ്ര സർക്കാർ ഉടൻ ചർച്ച നടത്തും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി സെൻസസ് കമ്മീഷ്ണർ വിവേക് ജോഷി കഴിഞ്ഞ വെള്ളിയാഴ്ച്ച ചർച്ച നടത്തിയിരുന്നു. ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്.

എന്നാൽ, ഒരു തരത്തിലും ദേശീയ ജനസംഖ്യ രജിട്രറുമായി സഹകരിക്കില്ലെന്നാണ് കേരളത്തിന്റെയും പശ്ചിമ ബംഗാളിന്റെയും നിലപാട്. ഓരോ കുടുംബവും വ്യക്തികളും അവരുടെ അറിവിന് അനുസരിച്ചുള്ള വിവരങ്ങൾ എൻപിആറിനായി നൽകിയാൽ മതിയെന്ന് കേന്ദ്രം നേരെത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി രേഖകൾ ആവശ്യപ്പെടില്ല.

മാതാപിതാക്കളുടെ ജനന തീയതി, സ്ഥലം എന്നിവയുമായി ബന്ധപ്പെട്ട വിവാദ ചോദ്യങ്ങൾ ഒഴിവാക്കണമെന്നാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിന് പുറമെ ഒഡീഷ, ബീഹാർ സംസ്ഥാനങ്ങളും ചില ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ചോദ്യങ്ങൾക്ക് മറുപടി നിർബന്ധമല്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ ചർച്ചയിലൂടെ ധരിപ്പിക്കും. ക്ഷേമ പ്രവർത്തനങ്ങൾക്കായി മാത്രം വിവരങ്ങൾ ഉപയോഗിക്കും. മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നതും സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. പൗരത്വ രജിട്രർ നടപ്പിലാക്കുന്നതിന്റെ ആദ്യ പടിയാണ് ജനസംഖ്യ രജിട്രർ എന്നാണ് എതിർക്കുന്ന സംസ്ഥാനങ്ങൾ പറയുന്നത്.

Story highlight: NPR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here