കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ; ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ തെളിവുകളുമായി കുറ്റപത്രം

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ തെളിവുകളുമായി പൊലീസ് കുറ്റപത്രം. അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമിച്ചു എന്നാണ് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കുന്നത്. വാഹനം ഓടിച്ചില്ലെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടും പൊലീസിന്റെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന് സഹായിച്ചത് സുഹൃത്തായ ഡോക്ടറാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നു എന്നാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി. അപകടത്തിന് ശേഷം ആദ്യമെത്തിയ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചു. തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് കുറ്റപത്രം.

ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ പൊളിക്കുന്നതാണെന്ന്
പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഡ്രൈവറുടെ സീറ്റിലിരുന്നത് ശ്രീറാം ആണെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ശ്രീരാമിന്റെ പരുക്കുകള്‍ ഡ്രൈവര്‍ സിറ്റിലിരിക്കുന്നയാള്‍ക്ക് ഉണ്ടാകാവുന്ന
പരുക്കാണെന്നും മെഡിക്കല്‍ കോളജ് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Story Highlights- Charge sheet, against Sriram Venkitraman, strong evidence

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top