കൂടത്തായി കൊലപാതക പരമ്പര; സിലിയുടെ മൃതദേഹാവശിഷ്ടത്തിൽ സയനൈഡ് അംശം ഉള്ളതായി കെമിക്കൽ ലാബ് റിപ്പോർട്ട്

കൂടത്തായി സിലി കൊലക്കേസിൽ പൊലീസ് കണ്ടെത്തൽ സ്ഥിരീകരിച്ച് കെമിക്കൽ ലാബിന്റെ അന്തിമ റിപ്പോർട്ട്. സിലിയുടെ മൃതദേഹാവശിഷ്ടത്തിൽ സയനൈഡിന്റെ
അംശം ഉള്ളതായി കെമിക്കൽ ലാബ് റിപ്പോർട്ട് ഫയൽ ചെയ്തു ,താമരശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

അതേസമയം, കൂടത്തായി റോയി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിൽ ഈ മാസം 19-ന് വിധി പറയും. മരുന്നിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നത്. ഈ വാദം സാധൂകരിക്കുന്നതാണ് കെമിക്കൽ ലാബിന്റെ റിപ്പോർട്ട്, താമരശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് കെമിക്കൽ ലാബിന്റെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്തത്.

കൂടത്തായി റോയി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിൽ ഈ മാസം 19-ന് വിധി പറയും. കേസ് ഡിറ്റക്ടീവ് കഥ മാത്രമാണെന്നും റോയി തോമസ് മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്നും ജോളിയുടെ അഭിഭാഷകൻ ബിഎ ആളൂർ വാദിച്ചു. ശേഷം ജയിലിൽ ജോളിയെ സന്ദർശിച്ച അഭിഭാഷകൻ യഥാർഥ പ്രതിയെ സംരക്ഷിക്കാൻ പൊലീസും മറ്റു ചിലരും ശ്രമം നടത്തുന്നതായി ജോളി പറഞ്ഞതായി പറഞ്ഞു.

എന്നാൽ, കുറ്റപത്രം സമർപ്പിച്ചതുകൊണ്ട് മാത്രം ജാമ്യം പരിഗണിക്കാനാവില്ലെന്ന് സ്‌പെഷൽ പ്രൊസിക്യൂട്ടർ വാദിച്ചു. പുറത്തിറങ്ങിയാൽ പ്രതി ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ട്. 20 സാക്ഷികൾ അടുത്ത ബന്ധുക്കളാണ്. അവരെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും സാധ്യതയുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു. സിലി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ 22 ന് പരിഗണിക്കും.

Story highlight: koodathai muder, sily

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top