കൂത്താട്ടുകുളം ചോരക്കുഴി മോര്‍ സ്‌തേഫാനോസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു

കൂത്താട്ടുകുളം ചോരക്കുഴി മോര്‍ സ്‌തേഫാനോസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. പള്ളിക്കു മുന്നില്‍ പൊലീസും യാക്കോബായ വിശ്വാസികളും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെയും വൈദികരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ശക്തമായ പൊലീസ് സംരക്ഷണയിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചത്. പള്ളിക്കു മുന്നില്‍ സംഘടിച്ച യാക്കോബായ വിശ്വാസികള്‍ ഗേറ്റ് തുറക്കാന്‍ അനുവദിച്ചില്ല. പൂട്ട് അറുത്ത് മാറ്റി പൊലീസ് അകത്തു കടന്നതോടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.

വൈദികര്‍ അടക്കം യാക്കോബായ വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികനും വിശ്വാസികളും പള്ളിക്കുള്ളില്‍ പ്രവേശിച്ച് ആരാധന നടത്തിയത്. ഓര്‍ത്തഡോക്‌സ് വൈദികന്‍ ഗീവര്‍ഗീസ് കൊച്ചു പറമ്പില്‍ നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് സംരക്ഷണം നല്‍കുവാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

Story Highlights: orthadox

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top