വീണ്ടും 369; പ്രിയ നമ്പർ സ്വന്തമാക്കി മമ്മൂട്ടി

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കാറുകളോടുള്ള പ്രേമം പ്രസിദ്ധമാണ്. കാറുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. കൂടാതെ ഒരു നമ്പറിനോടും താരത്തിന് പ്രത്യേക സ്‌നേഹമുണ്ട്. 369 ആണ് മമ്മൂട്ടിയുടെ ആ ഫേവറേറ്റ് നമ്പർ. തന്റെ പുതിയ കാരവാന് വേണ്ടിയും താരം തെരഞ്ഞെടുത്തിരിക്കുന്നത് 369 ആണ്. കെഎൽ 07 സി യു 369 നമ്പറിലാണ് വണ്ടി രജിസ്റ്റർ ചെയ്യുക. ബെൻസ് കമ്പനിയുടെ കാരവാനാണ് താരം വാങ്ങിയിരിക്കുന്നത്.

Read Also: മമ്മൂട്ടിയും വൈശാഖും വീണ്ടും; ചിത്രീകരണം അമേരിക്കയിൽ

ഫാൻസി നമ്പറുകൾ വേണമെങ്കിൽ 3000 രൂപ കൊടുത്ത് ബുക്ക് ചെയ്യണം. രണ്ട് പേർ കൂടി ഈ നമ്പറിന് വേണ്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ പിന്മാറിയതിനെ തുടർന്ന് ലേലം കൂടാതെ തന്നെ താരത്തിന് ലഭിക്കുകയായിരുന്നു.

പണ്ട് വാങ്ങിയ ഒരു പെട്ടിയുടെ നമ്പർ ലോക്കിനോട് തോന്നിയ ഇഷ്ടമാണ് വിവിധ സീരീസുകളിൽ 369 സ്വന്തമാക്കാൻ മമ്മൂട്ടിയെ പ്രേരിപ്പിക്കുന്നത്. മുൻപും വലിയ വില കൊടുത്ത് താരം നമ്പർ വാങ്ങിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top