Advertisement

ശ്രീനഗർ വിമാനത്താവളത്തിന് ഇന്ന് മുതൽ സിഐഎസ്എഫിന്റെ കാവൽ; പൊലീസിനെ പൂർണമായി ഒഴിവാക്കി

February 15, 2020
Google News 1 minute Read

ശ്രീനഗർ വിമാനത്താവളത്തിന്റെ സുരക്ഷാചുമതല ഇന്ന് മുതൽ സിഐഎസ്എഫിന്. ജമ്മു കശ്മീർ പൊലീസിനെ സുരക്ഷാചുമതലയിൽ നിന്ന് പൂർണമായി ഒഴിവാക്കി. വിമാനത്താവളത്തിലെ ഹൈജാക്കിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജമ്മു കശ്മീർ ഡിഎസ്പി ദേവീന്ദർ സിംഗ് ഭീകരർക്കൊപ്പം അറസ്റ്റിലായതോടെ നടപടിയുണ്ടായെന്നാണ് റിപ്പോർട്ടുകൾ.

Read Also:

നിലവിൽ വിമാനത്താവളത്തിന്റെ ആഭ്യന്തര സുരക്ഷയുടെ ചുമതല ജമ്മു കശ്മീർ പൊലീസിനും സിആർപിഎഫിനുമാണ്. സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കുന്നതോടെ സിആർപിഎഫിന് എയർപോർട്ടിന് പുറത്ത് മാത്രമായിരിക്കും സുരക്ഷാചുമതല.

വിമാനം തട്ടിക്കൊണ്ടുപോകൽ, ഭീകരാക്രമണം തുടങ്ങിയവ നേരിടാൻ പ്രത്യേക പരിശീലനം നേടിയ എണ്ണൂറോളം സേനാംഗങ്ങളെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക. ജമ്മു എയർപോർട്ടിലും സിഐഎസ്എഫിനെ നിയോഗിക്കാൻ ആലോചനകൾ നടക്കുന്നുണ്ട്.

ശ്രീനഗർ വിമാനത്താവളത്തിന്റെ സുരക്ഷാചുമതല ഔപചാരികമായി ഇന്ന് സിഐഎസ്എഫിന് കൈമാറുമെങ്കിലും ഒരാഴ്ച കൊണ്ടുമാത്രമേ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുകയുള്ളു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here