Advertisement

‘ലോഗോ മാറ്റം കപ്പ് കൊണ്ടുവരട്ടെ’; ട്രോളുമായി വിജയ് മല്യ

February 16, 2020
Google News 8 minutes Read

പുതിയ സീസണിൽ പുതിയ ലോഗോ അവതരിപ്പിച്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ട്രോളി മുൻ ചെയർമാൻ വിജയ് മല്യ. ലോഗോ മാറ്റം കപ്പ് കൊണ്ടുവരാൻ സഹായിക്കട്ടെ എന്നായിരുന്നു മല്യയുടെ ട്വീറ്റ്. മറ്റൊരു ട്വീറ്റിൽ വിരാട് കോലിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകണമെന്നും മല്യ പറഞ്ഞു.

“അഭിനന്ദനങ്ങൾ, ഇത് ഐപിഎൽ നേടാൻ സഹായിക്കുമെന്ന് കരുതുന്നു” ഒരു ട്വീറ്റിലൂടെ മല്യ പറഞ്ഞു. “ഇന്ത്യ അണ്ടർ-19 സ്ക്വാഡിൽ നിന്നാണ് വിരാട് ആർസിബിയിലേക്ക് വന്നത്. വിരാട് ഇന്ത്യയെ മഹത്തായ വിജയങ്ങളിലേക്ക് നയിച്ചു. ഒപ്പം, അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നു. കാര്യങ്ങൾ അദ്ദേഹത്തിനു വിട്ട് അദ്ദേഹത്തിനു സ്വാതന്ത്ര്യം നൽകൂ. ഒരുപാട് കാലങ്ങളായി ആരാധകർ കാത്തിരിക്കുന്ന ഐപിഎൽ ട്രോഫി അവർക്ക് വേണം.”- മറ്റൊരു ട്വീറ്റിൽ മല്യ കുറിച്ചു.

ഫെബ്രുവരി 14നാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് തങ്ങളുടെ പുതിയ ലോഗോ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. ഇതോടൊപ്പം ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിലെ ‘ബാംഗ്ലൂരും’ തിരികെ വന്നിട്ടുണ്ട്. അതിനു മുൻപുള്ള രണ്ട് ദിവസങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് സംഭവിച്ച മാറ്റങ്ങൾ ഏറെ ചർച്ചയായിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ നീക്കം ചെയ്ത ആർസിബി പല പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പഴയ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത ആർസിബി ട്വിറ്ററിലും ചില പോസ്റ്റുകൾ നീക്കം ചെയ്തു. ഇതിനൊക്കെ പുറമെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്ന പേരിലെ ബാംഗ്ലൂരും നീക്കം ചെയ്തു. ടീം നായകനായ വിരാട് കോലി ഉൾപ്പെടെ പലരും ആർസിബിയുടെ ഈ നീക്കത്തിൽ അത്ഭുതം പ്രകടിപ്പിച്ചിരുന്നു.

മാർച്ച് 29നാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗിനെ നേരിടും. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

Story Highlights: Vijay Mallya, Bangalore Royal Challengers, IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here