ജാമിഅ മില്ലിയ ആക്രമണം; ഡൽഹി പൊലീസ് ലൈബ്രറിയിൽ കയറി വിദ്യാർഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ജാമിഅ മില്ലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ലൈബ്രറിയിലെ റീഡിംഗ് ഹാളിൽ മുഖം മൂടി ധരിച്ച് അതിക്രമിച്ച് കയറിയ പൊലീസ് സംഘം പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് മർദനമെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. ജാമിഅ മില്ലിയ കോർഡിനേഷൻ കമ്മിറ്റിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

മുഖം മറച്ചുക്കൊണ്ട് ലൈബ്രറിയിലേക്ക് കടന്നുകയറിയ പൊലീസ് ഉദ്യോഗസ്ഥർ അവിടെ വായിച്ച്‌ക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥികളെ ലാത്തിക്കൊണ്ട് മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വിദ്യാർത്ഥികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും പൊലീസ് വിടാതെ മർദനം തുടരുന്നുണ്ട്. ഉപകരണങ്ങളും നശിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ഡിസംബർ 15ന് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നതെന്നും പുതിയ ദൃശ്യത്തെ പറ്റിയും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഡൽഹി പൊലീസ് വ്യത്തങ്ങൾ പ്രതികരിച്ചു.

Story Highlights- Jamia Millia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top