പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഇമ്രാൻ പ്രതാപ്ഗർഹിക്കെതിരെ ഒരു കോടി നഷ്ടപരിഹാരം ചുമത്തി ഭരണകൂടം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച കവിയും രാഷ്ട്രീയ പ്രവർത്തകനുമായ ഇമ്രാൻ പ്രതാപ്ഗർഹിക്കെതിരെ ഒരു കോടി നഷ്ടപരിഹാരം ചുമത്തി ഉത്തർ പ്രദേശിലെ മൊറാദാബാദ് ഭരണകൂടം.
പ്രദേശത്ത് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് ഇമ്രാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം ഇമ്രാന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുന്നത്. ‘നിരോധനാജ്ഞ നിലനില്ല സമയത്ത പോലും ഇമ്രാന്റെ നേതൃത്വത്തിലുള്ള വലിയ സംഘം പ്രതിഷേധത്തിന്റെ ഭാഗമായി ഈദ്ഗാഹിന് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു പ്ലാറ്റൂൺ അധികം ആർഎഎഫ് സേനയും, ഒന്നര കമ്പനി പിഎസിയെയും പ്രദേശത്ത് വിന്യസിക്കേണ്ടി വന്നു. ഇതിന് മാത്രം പ്രതിദിനം വേണ്ടി വന്ന ചെലവ് 13.42 ലക്ഷം രൂപയാണ്. അതുകൊണ്ട് ഭരണകൂടത്തിന് 13.42 ലക്ഷം രൂപ നിങ്ങളിൽ നിന്ന് ഈടാക്കാം’-അഡീഷ്ണൽ സിറ്റി മജിസ്‌ട്രേറ്റ് രാജേഷ് കുമാർ കാര്യം കാണിക്കൽ നോട്ടിസിൽ പറയുന്നു.
പ്രദേശത്ത് ഇമ്രാൻ എത്തിയത് ഫെബ്രുവരി 7നാണ്. ഫെബ്രുവരി 6നാണ് നോട്ടിസ് ലഭിക്കുന്നത്. ‘പ്രദേശത്ത് സമാധാനം നിലനിർത്തുമെന്ന് ഉറപ്പുനൽകുന്ന കരാർ ഒപ്പുവയ്ക്കാൻ ഇമ്രാന് നൽകിയതായിരുന്നു. ഫെബ്രുവരി 12ന് ഹാജരാകാനും പറഞ്ഞിരുന്നു. എന്നാൽ അതിന് ഇമ്രാൻ തയാറായില്ല’- കുമാർ കൂട്ടിച്ചേർത്തു.
എന്നാൽ പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള ഉത്തർ പ്രദേശ് സർക്കാരിന്റെ തന്ത്രമാണ് ഇതെന്ന് ഇമ്രാൻ പ്രതികരിച്ചു.
Story Highlights- Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here