Advertisement

കേജ്‌രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്തത് ഈ ആറ് പേർ

February 16, 2020
Google News 1 minute Read

അരവിന്ദ് കേജ്‌രിവാളിനൊപ്പം ഡൽഹിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് മനീഷ് സിസോഡിയ, ഗോപാൽ റായ് എന്നിവരുൾപ്പെടെ ആറ് മന്തിമാർ. കേജ്‌രിവാളിന്റെ നിർദേശമനുസരിച്ച് ആറ് ക്യാബിനറ്റ് മന്ത്രിമാരെയാണ് രാഷ്ട്രപതി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന മനീഷ് സിസോദിയ, സത്യേന്ദർ ജെയ്ൻ, ഗോപാൽറായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാൻഹുസൈൻ, രാജേന്ദ്ര പാൽ ഗൗതം എന്നിവരാണ് മൂന്നാം മന്ത്രിസഭയിലും കേജ്‌രിവാളിനെ അനുഗമിക്കുന്നവർ.

മനീഷ് സിസോദിയ: ജേർണലിസത്തിൽ ഡിപ്ലോമയുള്ള സിസോദിയ, 2006 മുതൽ കേജ്‌രിവാളിനൊപ്പമുണ്ട്. 2006 ഡിസംബറിൽ അരവിന്ദ് കേജ്‌രിവാൾ, അഭിനന്ദൻ സെഖ്രി എന്നിവരുമായി ചേർന്ന് പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ ആരംഭിച്ചു.

സത്യേന്ദർ ജെയ്ൻ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിൽ നിന്ന് വാസ്തുവിദ്യയിൽ ബിരുദം നേടിയ അദ്ദേഹം മുമ്പ് കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. വാസ്തുവിദ്യാ കൺസൾട്ടൻസി സ്ഥാപനം ആരംഭിക്കുന്നതിനായി ജെയ്ൻ ജോലി ഉപേക്ഷിച്ചു. അഴിമതിക്കെതിരായ അണ്ണ ഹസാരെയുടെ പ്രതിഷേധത്തിൽ അദ്ദേഹം പിന്നീട് പങ്കാളിയായിരുന്നു. ആം ആദ്മി പാർട്ടിയുടെ സ്ഥാപകാംഗമാണ്. 2013 ലും 2015 ലും കേജ്രിവാളിന്റെ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു.

ഗോപാൽ റായ്: ലഖ്നൗ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗോപാൽ റായ്. നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2015 ൽ റായ് ഡൽഹി മന്ത്രിസഭയുടെ ഭാഗമായി.

രാജേന്ദ്ര പാൽ ഗൗതം; ഡൽഹി സർവകലാശാലയിൽ നിന്ന് നിയമ ബിരുദധാരിയായ രാജേന്ദ്ര പാൽ ഗൗതം 2014 ൽ ആം ആദ്മി പാർട്ടിയിൽ ചേർന്നു. 2015 ൽ ഡൽഹി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കൈലാഷ് ഗഹ്ലോത്: നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ള 2015 ഫെബ്രുവരിയിൽ ഡൽഹി നിയമ സഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 16 വർഷത്തിലധികം നിയമ പരിശീലന പരിചയമുള്ള സുപ്രിംകോടതിയിലും ഡൽഹി ഹൈക്കോടതിയിലും അഭിഭാഷകനാണ് ഗഹ്ലോത്.

ഇമ്രാൻഹുസൈൻ: ജാമിയ മില്ലിഅ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് സ്റ്റഡീസിൽ ബിരുദം നേടിയ അദ്ദേഹം 2015 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടു.

അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ‘നിങ്ങളുടെ മകനെ വന്ന് അനുഗ്രഹിക്കൂ’ എന്ന മുദ്രവാക്യം ഉയർത്തിയാണ് ഡൽഹി ജനതയെ ആം ആദ്മി പാർട്ടി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. 70 ൽ 62 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി അധികാരം നിലനിർത്തിയത്.

Story highlight: Aaam admi party,sworn 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here