ശമ്പളം ലഭിക്കുന്നില്ല; പത്തനംതിട്ട ജില്ലയിലെ ‘108’ ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിലേക്ക്

പത്തനംതിട്ട ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിലേക്ക്. ശമ്പളം ലഭിക്കാത്തതും കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയുമാണ് ജീവനക്കാരുടെ സമരത്തിന് കാരണം. കേരളത്തിലെ വിവിധ ജില്ലകളിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ ഇതേ ആവശ്യം ഉന്നയിച്ച് സമരത്തിലേക്ക് കടന്നിട്ടുണ്ട്.
രണ്ട് മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സംരംഭമായ 108 ആംബുലന്‍സിലെ ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ മാത്രം 15 ആംബുലന്‍സുകളിലായി 52 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 28 ഓളം പേര്‍ നഴ്‌സുമാരാണ്. 108 ആംബുലന്‍സിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന ജിവികെ കമ്പനി അധികൃതര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് കമ്പനി നല്‍കിയ വാക്ക് പാലിക്കുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. ജീവനക്കാര്‍ക്ക് വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ ആവശ്യമായ യാതൊരു സൗകര്യങ്ങളും കമ്പനി ചെയ്ത് നല്‍കിയിട്ടില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
ശമ്പളം ലഭിക്കുന്നില്ലെന്ന് കാട്ടി ആരോഗ്യ വകുപ്പിനും കളക്ടര്‍ക്കും അടക്കം പരാതി നല്‍കിയിരുന്നു. ശമ്പളം ലഭിക്കാന്‍ ഇനിയും വൈകിയാല്‍ ആംബുലന്‍സ് സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവച്ച് സമരം ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം.
Story Highlights: 108 ambulance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here