ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസ്; മൊഴിമാറ്റാൻ സമ്മർദമുണ്ടെന്ന് സിസ്റ്റർ ലിസി വടക്കേൽ

മൊഴിമാറ്റാൻ സമ്മർദമുണ്ടെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിലെ പ്രധാന സാക്ഷിയായ സിസ്റ്റർ ലിസി വടക്കേൽ. മഠം അധികൃതർ സമ്മർദം ചെലുത്തുന്നുണ്ടെന്നും മഠത്തിൽ നിരന്തരമായി ഒറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും മഠത്തിലേക്ക് പ്രേവേശനം തടയുന്ന വിധമാണ് പെരുമാറ്റമെന്നും സിസ്റ്റർ ലിസി വടക്കേൽ പറയുന്നു.

ഫ്രാങ്കോ നൽകിയ വിടുതൽ ഹർജി കോടതി പരിഗണിക്കാനിരിക്കെ മാനസികമായി പ്രതിരോധത്തിലാക്കാനാണ് ശ്രമമെന്നും ലിസി വടക്കേൽ ആരോപിച്ചു. കന്യാസ്ത്രീയുടെ പരാതിയെ തുടർന്ന് കോടതി മുഴുവൻ സമയ പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഇതിന് ശേഷവും കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.

Story highlight: Bishap franco mulakkal case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top