പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ ക്വാറ്റയിലുണ്ടായ ചാവേർ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.

അഹ്‌ലെ സുന്നത്ത് വൽ ജമാഹത് എന്ന രാഷ്ട്രീയ പാർട്ടിയുടെ പൊതുയോഗ വേദിക്ക് അടുത്താണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമിയെ പൊലീസ് തടഞ്ഞുവച്ചതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

 

pakisthan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top