തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്; അദാനി ഗ്രൂപ്പിന് നൽകുന്നത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. റിട്ട് ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.

Read Also: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനമെടുത്തിരുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന ആശങ്കയാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. നേരത്തെ റിട്ട് ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് സർക്കാരിന്റെ ആവശ്യം നിരസിച്ചത്.

 

tvm airport, adani group

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top