ഒമ്പത് വർഷത്തിനിടെ മരിച്ചത് ആറ് കുട്ടികൾ; മലപ്പുറത്തെ നടുക്കി ദുരൂഹ മരണങ്ങളുടെ പരമ്പര

മലപ്പുറത്ത് ഒമ്പത് വർഷത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ആറ് കുട്ടികൾ. മലപ്പുറം തിരൂരിലാണ് സംഭവം.

തറമ്മൽ റഫീഖ് സബ്‌ന ദമ്പതികളുടെ മക്കളാണ് മരിച്ചത്. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. അഞ്ചു കുട്ടികൾ മരിച്ചത് ഒരു വയസിൽ താഴെ പ്രായമുള്ളപ്പോഴാണ്. ഒരു കുട്ടി മരിച്ചത് നാലര വയസിൽ. ഇന്ന് രാവിലെയാണ് ആറാമത്തെ കുട്ടി മരിച്ചത്. ഇന്ന് മരിച്ചത് 93 ദിവസം പ്രായമുള്ള ആൺകുട്ടിയാണ്.

കുട്ടികളുടെ മരണത്തിൽ ഇതുവരെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. എല്ലാ മൃതദേഹങ്ങളും സംസ്‌കരിച്ചത് പോസ്റ്റുമോർട്ടം നടത്താതെയാണ്. കുട്ടികളുടെ മരണകാരണം അപസ്മാരമാണെന്നാണ് മാതാപിതാക്കൾ പറയുന്നത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights- Mysterious death, child dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top