Advertisement

പാകിസ്താൻ എഫ്എടിഎഫിന്റെ ഗ്രേ പട്ടികയിൽ തുടരും

February 18, 2020
Google News 1 minute Read

പാകിസ്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ പട്ടികയിൽ തുടരും. ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് എഫ്എടിഎഫ്. ഏജൻസി നിർദേശിച്ച ഭീകര വിരുദ്ധ നടപടികൾ സമയപരിധിക്കുള്ളിൽ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

Read Also: കൊറോണ വൈറസ്; വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാകുമെന്ന് ആപ്പിൾ

2018ലാണ് എഫ്എടിഎഫ് പാകിസ്താനെ ഗ്രേ പട്ടികയിൽ പെടുത്തിയത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് പാരീസിൽ ചേർന്ന സംഘടനയുടെ നിർണായക യോഗം പാകിസ്താനെ ഗ്രേ പട്ടികയിൽ തന്നെ നിലനിർത്തിയത്. എഫ്എടിഎഫ് നിയമപ്രകാരം ഏറ്റവും കർശനമായ മുന്നറിയിപ്പാണ് ഗ്രേ പട്ടിക.

സംഘടന നിഷ്‌കർഷിച്ച 27 കാര്യങ്ങളിൽ ഭൂരിപക്ഷത്തിലും മികവ് തെളിയിക്കാൻ പാകിസ്താന് ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രവർത്തനം മെച്ചപ്പെടുത്താനുള്ള അവസാന അവസരമായി പാകിസ്താനെ ഗ്രേ പട്ടികയിൽ നിലനിർത്തിയത്. തുർക്കിയുടെയും മലേഷ്യയുടെയും പിന്തുണയും ഇക്കാര്യത്തിൽ പാകിസ്താന് വലിയ ആശ്വാസമായി. അതേസമയം ഗ്രേ പട്ടികയിൽ തുടർന്നാലും വിവിധ ധനകാര്യ ഏജൻസികളുടെ സാമ്പത്തിക സഹായം ലഭിക്കുക പാകിസ്താന് ബുദ്ധിമുട്ടാകും.

മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരൻ ഹാഫിസ് സയീദിനെതിരെ കഴിഞ്ഞ ദിവസം സ്വീകരിച്ച നടപടി എഫ്എടിഎഫിന്റെ കരിമ്പട്ടികയിൽ നിന്ന് പുറത്തുകടക്കാൻ പാകിസ്താൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണെന്ന് വിമർശനമുയർന്നിരുന്നു.

 

pakisthan, fatf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here