ഓടുന്ന ട്രെയിനിൽ ടിക്ക് ടോക്ക്; അപകടമൊഴിവായത് തലനാരിഴയ്ക്ക്; വീഡിയോ പങ്കുവച്ച് പിയൂഷ് ഗോയൽ

ഓടുന്ന ട്രെയിനിൽ ടിക്ക് ടോക്ക് ചെയ്ത യുവാവ് അപകടത്തിൽ നിന്ന് ഒഴിവായത് തലനാരിഴയ്ക്ക്. ഇത്തരം അപകടങ്ങളിൽ ചെന്നുപെടരുതെന്ന താക്കീതോടെ റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിലൊരാളാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഓടുന്ന ട്രെയിനിന്റെ വാതിലിൽ തൂങ്ങി കിടന്നായിരുന്നു യുവാവിന്റെ അഭ്യാസം. എന്നാൽ പെട്ടെന്ന് ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഇതു കണ്ട യാത്രക്കാർ അലറി വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. യുവാവിന് പരുക്കുകളൊന്നും സംഭവിക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

‘ ഓടുന്ന ട്രെയിനിൽ അഭ്യാസം കാണിക്കുന്നത് ധീരതയല്ല, മറിച്ച് വിഡ്ഢിത്തം ആണ്. നിങ്ങളുടെ ജീവൻ അമൂല്യമാണ്, അപകടത്തിൽ പെടുത്തരുത്. നിയമങ്ങൾ പാലിക്കൂ, സുരക്ഷിത യാത്ര ആസ്വദിക്കൂ’- പിയൂഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചു.

Story Highlights- Tik Tok

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top