Advertisement

വെടിയുണ്ടകൾ കാണാതായ സംഭവം; അന്വേഷണം തുടരുന്നു

February 18, 2020
Google News 1 minute Read

തോക്കുകൾ നഷ്ടമായെന്ന ആരോപണത്തിൽ നിന്ന് കേരള പൊലീസ് മുഖം രക്ഷിച്ചെങ്കിലും വെടിയുണ്ട കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, അറസ്റ്റുകളുണ്ടാകുമെന്നുമാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

എസ്എപി ക്യാംപിൽ നിന്നും ഇൻസാസ് റൈഫിളുകളും, വെടിയുണ്ടകളും കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.ഇന്നലെ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ 660 ഇൻസാസ് റൈഫിളുകളും പോലീസിന്റെ പക്കലുണ്ടെന്ന് കണ്ടെത്തി.റൈഫിളുകളുടെ കാര്യത്തിൽ ആശ്വാസമായെങ്കിലും വെടിയുണ്ടകൾ നഷ്ടമായ സംഭവം പൊലീസിനെ പ്രതിരോധത്തിലാക്കുകയാണ്.

2019 ഏപ്രിൽ 3ന് പേരൂർക്കട പൊലീസെടുത്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. 1996 മുതൽ 2016 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ നഷ്ടപ്പെട്ടുവെന്ന മുൻ കമാണ്ടൻറ് സേവ്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

പന്ത്രണ്ടായിരത്തിലധികം വെടിയുണ്ടകൾ കാണാതായതിനു പോലീസ് മറുപടി നൽകേണ്ടി വരും. കേസ് അന്വേഷണം സുതാര്യമായി നടപ്പിലാക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. 11 പേരെ പ്രതി ചേർത്താണ് പേരൂർക്കട പൊലീസ് കേസെടുത്തെങ്കിലും പ്രതിപട്ടികയിൽ കൂടുതൽ പേരുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. അറസ്റ്റുണ്ടാകുമെന്നും ക്രൈം ബ്രാഞ്ച് സൂചന നൽകുന്നുണ്ട്. തൊട്ടടുത്ത ദിവസം തന്നെ സിഎജി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. അന്വേഷണം പൂർത്തിയാക്കി രണ്ടു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.

Story Highlights- probe on cartridge missing case continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here