മലപ്പുറത്ത് ഒന്‍പത് വര്‍ഷത്തിനിടെ  ആറ് കുട്ടികൾ മരിച്ച സംഭവം; കാരണം ജനിതക രോഗമെന്ന് ഡോക്ടർ

മലപ്പുറത്ത് തിരൂരില്‍ ഒരു കുടുംബത്തില്‍ ഒൻപത് വർഷത്തിനിടെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ മരണങ്ങൾക്ക് കാരണം ജനിതക രോഗമെന്ന് ഡോക്ടർ. തിരൂർ നഴ്‌സിംഗ് ഹോമിലെ ഡോ. നൗഷാദാണ് വിശദീകരണം നൽകിയത്.

മരിച്ച ആറു കുട്ടികളിൽ ആദ്യ രണ്ട് കുട്ടികളെയാണ് തിരൂർ നേഴ്‌സിങ് ഹോമിലെ ശിശു രോഗ വിദഗ്ധനായ നൗഷാദ് ചികിത്സിച്ചിരുന്നത്. . മൂന്നാമത്തെ കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി റഫർ ചെയ്തു. ബന്ധുക്കളുടെ ആവശ്യപ്രകാരം മൂന്നാമത്തെ കുഞ്ഞിനെ പോസ്റ്റുമോർട്ടം ചെയ്യുകയും ആന്തരികാവയവങ്ങൾ ഹൈദരാബാദിലേക്ക് പരിശോധനക്ക് അയക്കുകയും ചെയ്തു. എന്നാൽ കാരണങ്ങൾ കണ്ടെത്താനായില്ല. ജനിതകരോഗമാകാം മരണം കാരണമെന്നും ഡോക്റ്റർ ചൂണ്ടിക്കാട്ടി

Read Also: ഒമ്പത് വർഷത്തിനിടെ മരിച്ചത് ആറ് കുട്ടികൾ; മലപ്പുറത്തെ നടുക്കി ദുരൂഹ മരണങ്ങളുടെ പരമ്പര

രക്ഷിതാക്കളാല്‍ സാധ്യമാകുന്ന വിധത്തില്‍ കുട്ടികള്‍ക്ക് ചികിത്സ അവർ നൽകിയിരുന്നു. മരണകാരണം സിഡ്‌സ് (സഡൻ ഇൻഫാന്റ് ഡെത്ത് സിൻഡ്രോം) ആകാനും സാധ്യതയുണ്ട്. കിടന്നുറങ്ങുമ്പോൾ വരെ കുട്ടി മരിച്ചുപോകാൻ സിഡ്‌സ് ഉണ്ടാകുമ്പോൾ സാധ്യതയുണ്ടായേക്കാം.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഡിവൈഎസ്പി ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണും. ഇന്നലെ പോസ്റ്റ്‌മോർട്ടം നടത്തിയ സർജന്റെ മൊഴി എടുക്കുന്നുണ്ട്.

തറമ്മൽ- റഫീഖ് സബ്ന ദമ്പതികളുടെ മക്കളാണ് ഇങ്ങനെ മരിച്ചത്. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. അഞ്ചു കുട്ടികൾ മരിച്ചത് ഒരു വയസിൽ താഴെ പ്രായമുള്ളപ്പോഴാണ്, ഒരു കുട്ടി മരിച്ചത് നാലര വയസിൽ. ഇന്നലെ രാവിലെയാണ് ആറാമത്തെ കുട്ടി മരിച്ചത്. ഇന്നലെ മരിച്ചത് 93 ദിവസം പ്രായമുള്ള ആൺകുട്ടിയാണ്.

 

children’s mysterious death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top