പ്രവാസികൾക്ക് യാത്രാ നിരക്കിൽ ഇളവുമായി കുവൈത്ത് എയർവേയ്‌സ്

വർധിച്ച വിമാനയാത്രാ ചെലവ് മൂലം ബുദ്ധിമുട്ടിലായ പ്രവാസി മലയാളികൾക്ക് ആശ്വാസമായി കുവൈത്ത് എയർവേയ്സ് – നോർക്ക ഫെയർ. ഇത് സംബന്ധിച്ച് നോർക്ക റൂട്ട്സും കുവൈറ്റ് എയർവേയ്സും തമ്മിൽ ധാരണയായി.

Read Also: ഇനി ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നിയമ മന്ത്രാലയം അംഗീകരിച്ചു

ഇതിന്റെ അടിസ്ഥാനത്തിൽ പ്രവാസി മലയാളികൾക്ക് അടിസ്ഥാന യാത്രാനിരക്കിൽ കമ്പനി 7% ഇളവ് നൽകും. നോർക്ക ഫെയർ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോർക്ക ഐഡി കാർഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും ഇളവ് ലഭിക്കും. ഈ പ്രത്യേക ആനുകൂല്യം നാളെ മുതൽ ലഭിക്കുന്നതാണ്. നേരത്തേ ഇതുപോലെ നോർക്ക റൂട്ട്സും ഒമാൻ എയർവേയ്സും ആയി ഉണ്ടായിരുന്ന ധാരണാപത്രം പുതുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.

ആനുകൂല്യം ലഭിക്കാൻ നോർക്ക 20 എന്ന പ്രൊമോ കോഡ് ഉപയോഗിക്കാവുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പരിൽ വിളിക്കാം- 1800 425 3939 (ഇന്ത്യയിൽ നിന്ന്), 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കോൾ സേവനം).

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈറ്റ് എയർവേയ്സ് സെയിൽസ് മാനേജർ സുധീർ മേത്തയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്തു.

 

norka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top