Advertisement

കണ്ണൂരിലെ ഒന്നര വയസുകാരന്റെ കൊലപാതകം; അമ്മയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

February 19, 2020
Google News 2 minutes Read

കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല നടന്ന തയ്യിൽ കടപ്പുറത്തും തൊട്ടടുത്തുള്ള ശരണ്യയുടെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

Read Also: കുഞ്ഞിനെ കൊലപ്പെടുത്തിയത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ; കണ്ണൂർ കൊലപാതകം വിശദീകരിച്ച് പൊലീസ്

കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്. സ്വന്തം കുഞ്ഞിനെ വലിച്ചെറിഞ്ഞ കടൽഭിത്തിയിലെ കല്ല് ശരണ്യ പൊലീസിന് കാട്ടിക്കൊടുത്തു. പിന്നീടാണ് വീട്ടിലേക്ക് കൊണ്ടുപോയത്. ശരണ്യയെ സ്ഥലത്ത് എത്തിക്കുന്നതിന് മുൻപ് തന്നെ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. രോഷാകുലരായ നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തെളിവെടുപ്പിനിടെ ശരണ്യയുടെ വീട്ടിലും നാടകീയ സംഭവങ്ങളാണ് നടന്നത്. ശരണ്യയുടെ അമ്മ മകളോട് തട്ടിക്കയറി. അച്ഛൻ കുഴഞ്ഞു വീണു.

നാട്ടുകാരുടെ പ്രതിഷേധം കൈവിട്ടു പോകുമെന്ന സാഹചര്യത്തിൽ തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി ശരണ്യയെ പൊലീസ് തിരികെ കൊണ്ടുപോയി. കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത ശരണ്യയുടെ കാമുകനെ വിട്ടയച്ചു. ശരണ്യ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന പൊലീസ് നിഗമനം ശരി വയ്ക്കുന്നതാണ് ഇതുവരെ ലഭിച്ച തെളിവുകൾ.

https://www.facebook.com/24onlive/videos/189011502327282/

mysterious child deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here