കൊല്ലത്ത് പാലം പണിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ അടിയിൽപ്പെട്ടു

കൊല്ലം കല്ലുപാലത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് ഒരാൾ അടിയിൽപ്പെട്ടു. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

പഴയ കല്ലുപാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനിടയിലാണ് നിർമാണ തൊഴിലാളിയായ ചന്തു മണ്ണിനടിയിൽപ്പെട്ടത്. മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.

ഭാഗികമായി മണ്ണിനടിയിലായ ചന്തുവിനെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. കൂടെയുണ്ടായിരുന്നയാൾ പെട്ടെന്ന് ഓടി മാറിയതിനാൽ അപകടം ഒഴിവായി.

 

land slide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top