Advertisement

തായ്‌ലൻഡിനു തന്ത്രങ്ങളോതി കിവീസ് വനിതകൾ; പുരുഷ ടീം പോലെ ഇവരും ഹൃദയം തൊടുന്നു എന്ന് ആരാധകർ: വീഡിയോ

February 19, 2020
Google News 11 minutes Read

ക്രിക്കറ്റ് ഫീൽഡിലെ ഫെയർ പ്ലേയുടെ ബ്രാൻഡ് അംബാസിഡർമാരായാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ അവർക്ക് ഹേറ്റേഴ്സും ഇല്ല. സീനിയർ പുരുഷ ടീമിൻ്റെ മാർഗം പിന്തുടർന്ന് അണ്ടർ-19 ടീമും അടുത്തിടെ ആരാധക മനസ്സിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ന്യൂസിലൻഡിൻ്റെ വനിതാ ടീമും ഈ പട്ടികയിൽ പ്രവേശിച്ചിരിക്കുകയാണ്.

വനിതാ ടി-20 ലോകകപ്പിനു മുന്നോടിയായി ഇരു ടീമുകളും തമ്മിൽ നടന്ന സന്നാഹ മത്സരത്തിനു ശേഷമാണ് തായ്ലൻഡിൻ്റെ പുതുമുഖങ്ങൾക്ക് കിവീസ് വനിതകൾ തന്ത്രങ്ങൾ പറഞ്ഞു നൽകിയത്. സോഫി ഡിവൈൻ, സൂസി ബേറ്റ്സ് തുടങ്ങിയ താരങ്ങളാണ് തായ്ലൻഡ് കളിക്കാരോട് സംസാരിച്ചത്. വട്ടത്തിൽ ഇരുന്നായിരുന്നു സംസാരം. വീഡിയോ വനിതാ ടി-20 ലോകകപ്പിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് പങ്കുവെച്ചത്. തന്ത്രങ്ങൾ പറഞ്ഞു നല്‍കിയതിന് ശേഷം തായ്‌ലാന്‍ഡ് കളിക്കാര്‍ക്കൊപ്പം നിന്ന് കിവീസ് താരങ്ങള്‍ എടുത്ത ചിത്രങ്ങളും ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചു.


മത്സരത്തിൽ 81 റൺസിൻ്റെ കൂറ്റൻ ജയമാണ് ന്യൂസിലൻഡ് കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ തായ്ലൻഡിന് 8 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ആദ്യമായാണ് തായ്‌ലന്‍ഡ് വനിതാ ടീം ടി-20 ലോകകപ്പ് കളിക്കുന്നത്. ശനിയാഴ്ച വെസ്റ്റ് ഇൻഡീസിനെതിരെയാണ് തായ്‌ലന്‍ഡിന്റെ ആദ്യ മത്സരം.

നേരത്തെ, ജനുവരി 30നു നടന്ന അണ്ടർ-19 ലോകകപ്പ് സെമിഫൈനൽ മത്സരത്തിനിടെ പരുക്കേറ്റ വെസ്റ്റ് ഇൻഡീസ് താരം കിർക് മക്കൻസിയെ ചുമലിൽ താങ്ങി പുറത്തെത്തിച്ചാണ് ന്യൂസിലൻഡ് അണ്ടർ-19 ടീം ക്രിക്കറ്റ് ലോകത്തിൻ്റെ കയ്യടി നേടിയത്.

21നാണ് വിമൻസ് ടി-20 ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ, ഓസ്ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഉദ്ഘാടന മത്സരം നടക്കുക. ഇന്ത്യൻ സമയം 1.30നാണ് മത്സരം.

Story Highlights: WI W vs Thai W viral video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here