‘കലങ്ങിയില്ല’; അമ്മയുമായി ടിക് ടോക് ചെയ്ത് സഞ്ജു സാംസൺ: വീഡിയോ വൈറൽ

ടിക്ക് ടോക്ക് വീഡിയോയുമായി മലയാളി താരം സഞ്ജു സാംസൺ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോ അരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഹൻലാൽ നായകനായി അഭിനയിച്ച യോദ്ധ എന്ന സിനിമയിലെ ഒരു രംഗമാണ് സഞ്ജു അമ്മക്കൊപ്പം ചേർന്ന് ചെയ്തിരിക്കുന്നത്.

യോദ്ധയിൽ ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന അരശും മൂട്ടിൽ അപ്പുക്കുട്ടനും അമ്മ വസുമതിയുമായുള്ള സംഭാഷണ ശകലമാണ് സഞ്ജു ടിക് ടോക്ക് വീഡിയോ ആയി അവതരിപ്പിച്ചിരിക്കുന്നത്. ‘കലങ്ങിയില്ല’ എന്ന് തുടങ്ങുന്ന സംഭാഷണ ശകലത്തിൽ പാലിനു പകരം സഞ്ജു കട്ടൻ ചായയാണ് ഉപയോഗിച്ചിരിക്കുന്നത്. ‘ഫൺ ടൈം വിത്ത് അമ്മാജി, ചുമ്മാ ഒരു രസം’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അടുത്തിടെ, ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം സഞ്ജു ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു. ന്യൂസിലൻഡിനെതിരെ നടന്ന അവസാന രണ്ട് മത്സരങ്ങളിലും സഞ്ജു ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. എന്നാൽ, രണ്ടിലും മികച്ച പ്രകടനം നടത്താനായില്ല. അടുത്ത മാസം 29ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. രാജസ്ഥാൻ റോയൽസിലാണ് സഞ്ജു കളിക്കുന്നത്.

Story Highlights: Sanju samson tik tok video viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top