ഇന്നത്തെ പ്രധാന വാർത്തകൾ (19-02-2020)

വെടിയുണ്ടകൾ കാണാതായ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
പൊലീസ് വകുപ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അന്വേഷണം ഏഴ് ഘട്ടങ്ങളിലായി പൂർത്തിയാക്കും. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
വെടിയുണ്ടകളും തോക്കും കാണാതായിട്ടില്ല; പൊലീസിന് ക്ലീൻ ചിറ്റ് നൽകി ആഭ്യന്തര സെക്രട്ടറി
പൊലീസ് സേനയിൽ നിന്ന് വെടിയുണ്ടകളും തോക്കും കാണാതായ സംഭവത്തിൽ ക്ലീൻ ചിറ്റ് നൽകി ആഭ്യന്തര സെക്രട്ടറി. വെടിയുണ്ടകളും തോക്കും കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Story Highlights- News Round Up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here