Advertisement

അവിനാശി അപകടം: സഹായത്തിനായുള്ള ഹെൽപ്‌ലൈൻ നമ്പറുകൾ

February 20, 2020
Google News 1 minute Read

അവിനാശി കെഎസ്ആർടിസി അപകടത്തിൽ സാഹയമാവശ്യമുള്ളവർക്കായി ഹെൽപ്‌ലൈൻ നമ്പർ പുറത്തിറക്കി സർക്കാർ.

ഹെൽപ്‌ലൈൻ നമ്പറുകൾ – 9495099910, 7708331194

പാലക്കാട് എസ്പി, ശിവവിക്രം – 9497996977

വാഹനാപകടത്തിൽ പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്.

Read Also : അവിനാശി അപകടം; റിസർവേഷൻ ചാർട്ട് പ്രകാരം ബസിലുണ്ടായിരുന്ന യാത്രക്കാരുടെ പട്ടിക

ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തമിഴ്‌നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കളക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Read Also : വാഹനാപകടം: അടിയന്തര നടപടികൾക്ക് പാലക്കാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി മുഖ്യമന്ത്രി

കെഎസ്ആർടിസിയുടെ വോൾവോ ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. മരണപ്പെട്ടവരിൽ അഞ്ചു പേർ സ്ത്രീകളാണ്. മരണപ്പെട്ടവരെല്ലാം മലയാളികളാണെന്നാണ് തമിഴ്‌നാട് സ്‌പെഷ്യൽ ബ്രാഞ്ച് പറയുന്നത്. പരുക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിലാണ്. മരിച്ചവരിൽ ബസിലെ കണ്ടക്ടറും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Story Highlights- Accident, KSRTC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here