ഇന്ത്യന്‍ 2 ചിത്രീകരണത്തിനിടെ അപകടം; മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമലഹാസന്‍

ഇന്ത്യന്‍ 2 ചിത്രീകരണത്തിനിടെ മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമലഹാസന്‍. ചെന്നൈക്കടുത്തുള്ള ഇവിപി ഫിലിം സിറ്റിയിലെ സെറ്റ് നിര്‍മാണത്തിനിടെ ഇന്നലെ രാത്രി 9.30നായിരുന്നു അപകടം. ചിത്രീകരണത്തിന് സജ്ജീകരിച്ചിരുന്ന ക്രെയിന്‍ താഴേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. ഭക്ഷണച്ചുമതലയുള്ള മധു (29), ചന്ദ്രന്‍ (60) എന്നിവരും ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ (34)യുമാണ് മരണപ്പെട്ടത്. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന കമല്‍ ഹാസന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

‘പണം ഒന്നിനും പകരമാവില്ല. പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവരാണ് മരിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് താനും അപകടത്തില്‍ പെട്ടിരുന്നു. കേവലമൊരു സിനിമാ ചിത്രീകരണ സ്ഥലത്തല്ല അപകടം ഉണ്ടായത്. എന്റെ കുടുംബത്തിലാണ് അപകടം സംഭവിച്ചത്. ചെറുപ്പം മുതല്‍ ഈ ജോലി ചെയ്യുന്ന വ്യക്തിയാണ് താന്‍. ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പറ്റാവുന്നതെല്ലാം താന്‍ ചെയ്യും ‘ കമലഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Story Highlights- kamalaHassan,  Rs 1 crore,  family of dead technicians

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top