കോതമംഗലം മാർത്തോമൻ ചെറിയ പള്ളി തർക്കം; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ സമർപ്പിച്ചു

കോതമംഗലം മാർത്തോമൻ ചെറിയ പള്ളി തർക്കത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ സമർപ്പിച്ചു. പള്ളി കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ സമർപ്പിച്ചിട്ടുള്ളത്. പുനഃപരിശോധനാ ഹർജി തള്ളിയതിന് പിന്നാലെയാണ് സർക്കാർ അപ്പീൽ നൽകിയത്.

എന്നാൽ, സുപ്രിംകോടതി വിധിയുടെ ലംഘനമാണ് ഹൈക്കോടതി ഉത്തരവെന്നാണ് സർക്കാർ വാദം. സുപ്രിംകോടതി വിധിക്ക് വിരുദ്ധമായ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണം. പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ല. എല്ലാ ഇടവക അംഗങ്ങളുടെയും വിശ്വാസപരമായ അവകാശങ്ങൾ നിലനിർത്തണമെന്നാണ് സുപ്രിംകോടതി വിധി. ഈ വിധിക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഡിസംബർ മൂന്നിലെ ഉത്തരവെന്നും അപ്പീൽ ഹർജിയിൽ പറയുന്നു.

Story highlight: Kothamangalam church

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top