സ്വാദിഷ്ടമായ പ്രഷർകുക്കർ ബിരിയാണി തയാറാക്കാം…

നല്ല ദം ബിരിയാണി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഇല്ല. എന്നാൽ, പലപ്പോഴും ദം ഇടുന്ന മെനക്കേട് ഓർത്ത് ബിരിയാണി ഉണ്ടാക്കാൻ മടികാണിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ, ദം ബിരിയാണിയുടെ സ്വാദ് ഒട്ടും നഷ്ടപ്പെടാതെ തന്നെ ഇനി ബിരിയാണി പ്രഷർ കുക്കറിൽ തയാറാക്കിയാലോ…

ചേരുവകൾ

ബിരിയാണി അരി – 4 കപ്പ്
ചിക്കൻ  –  1 കിലോ
വെള്ളം – 6 കപ്പ്
സവാള വലുത് – മൂന്നെണ്ണം
തക്കാളി വലുത് – 1
പച്ചമുളക് – 4
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിൾ സ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ഏലക്കായ – മൂന്നെണ്ണം
പട്ട – 1 കഷണം
ഗ്രാമ്പൂ – മൂന്നെണ്ണം
വലിയ ജീരകം – 1/4 ടീസ്പൂൺ
നെയ്യ് – 2ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
ലെമൺ ജ്യൂസ് – 1 ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മഞ്ഞൾപ്പൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് പുരട്ടി ചിക്കൻ 10 മിനുട്ട് നേരം വയ്ക്കുക. കുക്കർ ചൂടായ ശേഷം അതിലേക്ക് എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ഏലക്ക, ജീരകം എന്നിവ ചേർക്കുക. ഇതിലേക്ക് നീളത്തിൽ അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, തക്കാളി എന്നിവ കൂടി ചേർക്കുക. ശേഷം ചിക്കൻ, വെള്ളം, നെയ്യ്, ഗരം മസാല, മല്ലിയില എന്നില ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ച ശേഷം ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന ബിരിയാണി അരി ചേർത്ത് ഫുൾ ഫ്‌ള്ളൈമിൽ വയ്ക്കുക. ഒരു വിസിൽ വന്ന ശേഷം കുക്കർ ഓഫ് ചെയ്ത് പത്ത് മിനിട്ട് നേരം പ്രഷർ പോകാൻ അനുവദിക്കുക. ശേഷം ബിരിയാണി പ്ലേറ്റിലേക്ക് മാറ്റാം…

Story highlight: pressure cooker biriyaniനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More