ഷഹീൻ ബാഗ് സമരം; മധ്യസ്ഥസംഘം രണ്ടാം ദിവസം നടത്തിയ ചർച്ചയും സമവായത്തിലെത്തിയില്ല

ഷഹീൻ ബാഗ് പ്രക്ഷോഭകരുമായി സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസംഘം രണ്ടാം ദിവസം നടത്തിയ ചർച്ചയും സമവായത്തിലെത്തിയില്ല. ചർച്ച നാളെയും തുടരും. പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത സമരത്തിന് ഷഹീൻ ബാഗ് ഉദാഹരണമാകണമെന്ന് മധ്യസ്ഥർ ആവശ്യപ്പെട്ടു.

എന്നാൽ, സമരവേദി മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ പ്രക്ഷോഭകർ ഉറച്ചുനിൽക്കുകയാണ്. മാധ്യമങ്ങളെ സമരവേദിയിൽ നിന്ന് ഒഴിപ്പിച്ച ശേഷമായിരുന്നു രണ്ടാം ദിവസത്തെ മധ്യസ്ഥചർച്ചയും. സമാധാനപൂർവമായ സമരത്തിന് ഉദാഹരണമാണ് ഷഹീൻ ബാഗെന്ന് മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും പറഞ്ഞു. അത് അങ്ങനെതന്നെ തുടരുകയും വേണം. പ്രക്ഷോഭം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകരുത്. സമരവേദി മാറ്റിയാൽ സമരം നിലയ്ക്കുമെന്ന് ചിന്തിക്കേണ്ടതില്ല. സുപ്രിംകോടതിയിൽ വിശ്വാസമർപ്പിക്കണമെന്നും മധ്യസ്ഥർ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം പിൻവലിച്ചാൽ രണ്ട് മിനുട്ട് കൊണ്ട് പ്രക്ഷോഭം അവസാനിപ്പിക്കാമെന്നായിരുന്നു സമരപന്തലിൽ നിന്നുള്ള പ്രതികരണം. നാളെയും ചർച്ച തുടരുമെന്ന് അഡ്വ. സാധന രാമചന്ദ്രൻ പറഞ്ഞു.

Story highlight: Shaheen Bagh Strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top