പൊലീസ് അക്കാദമിയിലെ ബീഫ് നിരോധനം; മലപ്പുറത്ത് സ്റ്റേഷന് മുന്നിൽ ബീഫ് പാചകം ചെയ്ത് പ്രതിഷേധം

പൊലീസ് അക്കാദമിയിലെ ബീഫ് നിരോധനത്തിനെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ ബീഫ് വിളമ്പി പ്രതിഷേധം. കേരളാ പൊലീസിന്റെ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയതിലും പാചക വാതക വില വർധനയിലും പ്രതിഷേധിച്ചാണ് പൊലീസ് സ്റ്റേഷന് മുന്നിൽ അടുപ്പ് കൂട്ടി ബീഫ് വരട്ടി വിതരണം ചെയ്തത്.

Read Also: കൃഷിയിടത്തിൽ മധ്യവയസ്‌കൻ കുഴഞ്ഞ് വീണു മരിച്ചു; ദേഹമാസകലം പൊള്ളൽ

യൂത്ത് ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേന്ദ്രത്തിൽ നരേന്ദ്ര മോദി സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രി ഭക്ഷണ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി കെ എം ഷാഫി പറഞ്ഞു.

 

beef ban

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top